27 May Sunday

കുഫോസിന് സിഎംഎഫ്ആര്‍ഐ, സിഐഎഫ്ടി സഹകരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2016


കൊച്ചി > സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (സിഎംഎഫ്ആര്‍ഐ) സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) എന്നിവയുമായി അക്കാദമിക്, ഗവേഷണ മേഖലകളില്‍ സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ കേരള സമുദ്രപഠന സര്‍വകലാശാല (കുഫോസ്) ധാരണയായി.
സിഎംഎഫ്ആര്‍ഐയുമായി മറൈന്‍ ഫിഷറീസ്, മാരികള്‍ചര്‍, മറൈന്‍ ബയോടെക്നോളജി, കാലാവസ്ഥാവ്യതിയാനം, സോഷ്യല്‍ സയന്‍സ്, വിജ്ഞാനവ്യാപനം തുടങ്ങിയ മേഖലകളിലും സിഐഎഫ്ടിയുമായി ഫിഷറീസ്, മത്സ്യ സംസ്കരണം, മത്സ്യ വിളവെടുപ്പ്, മത്സ്യഗുണമേന്മ, മത്സ്യരോഗങ്ങള്‍ തുടങ്ങിയ മേഖലകളിലും ഒരുമിച്ചുപ്രവര്‍ത്തിക്കും. ഇതിനുള്ള ധാരണപത്രം ഒപ്പിട്ടു. കുഫോസില്‍ നടന്ന പരിപാടി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു.  എം സ്വരാജ് എംഎല്‍എ, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ   പത്മകുമാര്‍, രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജ്, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍, സിഐഎഫ്ടി ഡയറക്ടര്‍ ഡോ. സി എന്‍ രവിശങ്കര്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top