18 November Sunday

മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് വെള്ളിയാഴ്‌ച സ്വീകരണം നല്‍കുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും പങ്കെടുക്കും.

ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുളള പരിപാടികളില്‍ പങ്കെടുത്തശേഷം 18ന് മുഖ്യമന്ത്രി തിരിച്ചെത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top