Top
19
Monday, February 2018
About UsE-Paper

സഹകരണ ബാങ്കുകള്‍ എത്രയും വേഗത്തില്‍ കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് മാറണം: മുഖ്യമന്ത്രി

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് > സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ എത്രയും വേഗത്തില്‍ കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറുന്ന പരിതസ്ഥിതിയില്‍ വേഗത്തില്‍ ഡിജിറ്റല്‍ എക്കോണമിയിലേക്ക് മാറിയിട്ടില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ല. അതിന് സാധ്യമാകുന്ന രീതിയില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 64ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ടാഗോര്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഡിജിറ്റലൈസേഷന്‍ വന്നാല്‍ ജനങ്ങള്‍ക്കിടയിലുള്ള സ്വീകര്യത വര്‍ധിക്കുകയും സുതാര്യത നിലനിര്‍ത്താനും കഴിയും. സഹകരണ മേഖല പൊതുവെ അഴിമതി മുക്തമാണെങ്കിലും ഒറ്റപ്പെട്ട അഴിമതികളും ധൂര്‍ത്തും കൂടി ഇതോടെ ഇല്ലാതാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 20 വരെ നടക്കുന്ന സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

 

Related News

കൂടുതൽ വാർത്തകൾ »