22 November Thursday

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ജനാതിപത്യവത്കരിച്ച മുന്നേറ്റമായിരുന്നു നവോത്ഥാനം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു

തിരുവനന്തപുരം > നവോത്ഥാനമെന്നത് എല്ലാ ജനവിഭാഗങ്ങളേയും സ്വാധീനിച്ച സമഗ്രമായ മുന്നേറ്റമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഭാഗത്തിലുംപ്പെട്ട പുരോഗമനവാദികളും ഇതിന്റെ ഭാഗമായിരുന്നു. ജാതിയമായ അവശതകള്‍ക്കെതിരായുള്ള  സമരങ്ങളില്‍ നിന്നാരംഭിച്ച് ജനജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒന്നായി നവോത്ഥാനം മാറി. ഉന്നതെരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ ജീവിതത്തെപ്പോലും നവോത്ഥാനം ജനാതിപത്യവത്കരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.   ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യത്തിലും സംസ്‌കാരത്തിലും നവോത്ഥാനം പുതിയ അടിസ്ഥാനമിട്ടു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ജനാതിപത്യവത്കരിച്ച മുന്നേറ്റമായിരുന്നു നവോത്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top