Top
23
Saturday, September 2017
About UsE-Paper

ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷയിലുളള നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷയിലുളള നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി 100 മണിക്കൂറിനകം ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നടന്ന വീഡിയോ കോണ്‍ഫറന്‍സ് വഴി നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കലക്റ്റര്‍മാരുമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ വിതരണം സമയബന്ധിതമായി നടപ്പാക്കാനാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷയിലുളള നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി 100 മണിക്കൂറിനകം ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കാനാകണം. ജീവിതനിലവാരത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണെങ്കിലും അതിന്റെ ഗുണഫലം പൂര്‍ണതോതില്‍ അനുഭവിക്കാന്‍ നമുക്കാവുന്നില്ല. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം, മത്സ്യത്തൊഴിലാളികള്‍ എന്നിവരെ പ്രത്യേകം പരിഗണിക്കാനാകണം. അടുത്ത വര്‍ഷം അവസാനിക്കുമ്പോഴേക്കും അര്‍ഹതയുളള മുഴുവന്‍ പേര്‍ക്കും പട്ടയം ഉറപ്പാക്കാനുളള തീവ്രപദ്ധതി ഓരോ ജില്ലയിലും ആവിഷ്‌കരിക്കണമെന്നും മുക്യമന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ നമ്മുടെ പല പദ്ധതികളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. നാഷണല്‍ ഹൈവേ, ദേശീയ ജലപാത, ഗെയില്‍ പൈപ്പ്‌ലൈന്‍, റെയില്‍വെ, തിരുവനന്തപുരംകോഴിക്കോട് വിമാനത്താവളങ്ങളുടെ വികസനം, കിഫ്ബി പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കളക്റ്റര്‍മാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി സംയോജനത്തിലും ഏകോപനത്തിലും കുറവുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇടപെടണം. വര്‍ഷം മുഴുവന്‍ പച്ചക്കറി സ്വയംപര്യാപ്തത ഉറപ്പുവരുത്താനാകണം. ഭൂഗര്‍ഭജലം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികള്‍ ഉണ്ടാകണം. പട്ടണപ്രദേശങ്ങളില്‍ കേന്ദ്രീകൃതമാലിന്യ സംസ്‌കരണത്തിനുളള സ്ഥലം കളക്റ്റര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തണം. ഇതിനുപുറമെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണം വിപുലമായി നടപ്പാക്കാനും സാധിക്കേണ്ടതുണ്ട്. എല്ലാ പൊതുവിദ്യാലയങ്ങളെയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാക്കാനാകണമെന്നും മുഖ്യമന്ത്രി കളക്റ്റര്‍മാരോട് നിര്‍ദ്ദേശിച്ചു.

 

Related News

കൂടുതൽ വാർത്തകൾ »