20 July Friday

പന്മന രാമചന്ദ്രൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

തിരുവനന്തപുരം > ഭാഷാ പണ്ഡിതൻ പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ഭാഷാശുദ്ധിയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച പ്രഗത്ഭനായ അധ്യാപകനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രൻ നായരെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മൗലികമായ നിരവധി കൃതികളുടെ കർത്താവായ അദ്ദേഹം വിവിധ തലങ്ങളിൽ മലയാള ഭാഷയ്ക്ക്  അംഗീകാരം ലഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്നിച്ചു. ഭാഷയുടെ ഉയർച്ചയ്ക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിച്ച അദ്ദേഹം അധ്യാപന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു ‐അദ്ദേഹം പറഞ്ഞു. പന്മനയുടെ വേർപാട് മലയാള ഭാഷയ്ക്കും സംസ്കാരത്തിനും വലിയ നഷ്ടമാണെന്ന മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top