15 November Thursday

ഇ എം എസ് സ്മൃതി: ചിന്ത പബ്ലിഷേഴ്‌സ് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

തിരുവനന്തപുരം > കാള്‍ മാര്‍ക്‌സ് 200ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇഎംഎസ് ജന്മദിനമായ ജൂണ്‍ 13ന് ചിന്ത പബ്ലിഷേഴ്‌സ് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'മാര്‍ക്‌സിസത്തിന്റെ പ്രയോഗത്തില്‍ ഇ എം എസ് നല്‍കിയ സംഭാവന' എന്ന വിഷയത്തില്‍ ആണ് സെമിനാര്‍.

തിരുവനന്തപുരം കേസരി മെമ്മോറിയല്‍ ഹാളില്‍ വൈകിട്ട് 6.30 ന് നടക്കുന്ന ഓണ്‍ലൈന്‍ സെമിനാറില്‍ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്, ഡോ. കെ എന്‍ ഗണേഷ്, ഡോ. പി ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.

സെമിനാറില്‍ ഓണ്‍ലൈന്‍ വഴി ഏവര്‍ക്കും പങ്കെടുക്കാവുന്നതും അഭിപ്രായം രേഖപ്പെടുത്താവുന്നതുമാണ്. ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്കുള്ള മറുപടിയും ഓണ്‍ലൈന്‍ വഴി ലഭ്യമാകും. ചിന്താ പബ്ലിഷേഴ്‌സിന്റെ  ഫേസ്ബുക്ക് പേജില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെമിനാറിന്റെ ലൈവ് ലിങ്ക് അയച്ചുകൊടുക്കും.

 

പ്രധാന വാർത്തകൾ
Top