18 August Saturday

മോശം കാലാവസ്ഥ: മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ഇടുക്കി > കാലാവസ്ഥ മോശമായതിനാല്‍ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയിലെത്തി പ്രളയബാധിത പ്രദേശങ്ങള്‍  സന്ദര്‍ശിക്കാനായില്ല. ഇതെ തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചു. കനത്ത മഞ്ഞുണ്ടായതുമൂലം ഹെലിക്കോപ്റ്റര്‍ കട്ടപ്പനയില്‍ ഇറക്കാന്‍ കഴിയാതെ വരികയായിരുന്നു.

 കടപ്പന ഗവണ്‍മമെന്റ് കോളേജില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇതിന് കഴിയാതെ വരികയായിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ അഭാവത്തിലും അവലോകന യോഗം തീരുമാനിച്ച പ്രകാരം നടക്കുമെന്ന്
 വൈദ്യുതി മന്ത്രി എംഎം മണി മാധ്യമങ്ങളോട് വിശദീകരിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top