17 December Monday

മുഖ്യമന്ത്രി വാക്കുപാലിച്ചു; കാഴ്‌ചപരിമിതിയുള്ള കുട്ടികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലാപ്‌ടോപ്പുകളെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 4, 2017

തിരുവനന്തപുരം > ആവശ്യങ്ങള്‍ പറഞ്ഞ്‌ 24 മണിക്കൂറിനുള്ളില്‍ തന്നെ കാഴ്‌ചപരിമിതിയുള്ള കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കാഴ്‌ച വൈകല്യമുള്ള കുട്ടികള്‍ സെക്രട്ടേറിയറ്റിലെത്തി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. യു.പി. തലം മുതലുള്ള 20 കുട്ടികള്‍ക്ക് ലാപ്ടോപ്പ് അനുവദിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യങ്ങളില്‍ ഒന്ന്. ഇതാണ് 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി സാധിച്ചുനല്‍കിയത്. മൂന്നാം തിയതി നാലുമണിയോടെ 20 ലാപ്ടോപ്പുകള്‍ സ്‌കൂളിലെത്തിച്ചു. കുട്ടികള്‍ പറഞ്ഞ മറ്റ് ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ 1 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം കുട്ടികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങളുന്നയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് ലാപ്‌ടോപ്പ് നല്‍കിയ വിവരം അറിയിച്ചത്.

പോസ്‌റ്റിന്റെ പൂര്‍ണ രൂപം ;

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച കാഴ്‌ചപരിമിതിയുള്ള കുട്ടികള്‍ക്ക് 24 മണിക്കുറിനുള്ളില്‍ മുഖ്യമന്ത്രിയുടെ സമ്മാനമെത്തി. നവംബര്‍ രണ്ടിന് വൈകിട്ടാണ് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ 1 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം കുട്ടികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങളുന്നയിച്ചത്. വിശേഷങ്ങള്‍ തിരക്കിയും മധുര പലഹാരങ്ങള്‍ നല്‍കിയും കുട്ടികളോടൊപ്പം സ്നേഹപൂര്‍വം സമയം ചെലവിട്ട മുഖ്യമന്ത്രി കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് വാക്കുനല്‍കിയിരുന്നു.

യു.പി. തലം മുതലുള്ള 20 കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യങ്ങളില്‍ ഒന്ന്. ഇത് 24 മണിക്കൂറിനുള്ളില്‍ പരിഗണിച്ച് മൂന്നാം തിയതി നാലുമണിയോടെ 20 ലാപ്ടോപ്പുകള്‍ സ്‌കൂളിലെത്തിച്ചു. കുട്ടികളുടെ മറ്റ് ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top