16 November Friday

കുല്‍ദീപ് നയ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

തിരുവനന്തപുരം > ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും വേണ്ടി നിര്‍ഭയം നിലകൊണ്ട മാധ്യമപ്രവര്‍ത്തകനായിരുന്നു കുല്‍ദീപ് നയ്യാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തെയും ലോകത്തെയും പിടിച്ചു കുലുക്കിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ലഭിച്ച നയ്യാര്‍, തന്റെ അനുഭവങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രദ്ധിച്ചിരുന്നു.

 അതിര്‍ത്തികള്‍ക്കപ്പുറത്ത് ജനങ്ങളുടെ ഐക്യത്തിനു വേണ്ടി ഉറച്ച താല്‍പര്യം പ്രകടിപ്പിച്ച നയതന്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രഗത്ഭ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു നയ്യാര്‍. മാധ്യമ സ്വാതന്ത്യത്തിനുവേണ്ടി അദ്ദേഹം നിരന്തരം പോരാടി.

'വരികള്‍ക്കിടയില്‍' എന്ന അദ്ദേഹത്തിന്റെ കോളം ശ്രദ്ധയാകര്‍ഷിച്ചത് രാഷ്ട്രീയസാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങളില്‍ നയ്യാര്‍ക്കുണ്ടായിരുന്ന ഉള്‍ക്കാഴ്ചകൊണ്ടും  ദീര്‍ഘവീക്ഷണം കൊണ്ടുമായിരുന്നുവെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top