24 September Monday

ചാനൽചർച്ച: വീഡിയോ ദൃശ്യം പൊലീസ് പരിശോധിക്കും

സ്വന്തം ലേഖകൻUpdated: Sunday Jul 8, 2018

കൊല്ലം > മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണൻ  മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ, യഥാർഥ വീഡിയോ ദ്യശ്യം പൊലീസ് പരിശോധിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വീഡിയോ ദ്യശ്യം നൽകാൻ ചാനൽ മേധാവികളോട് ആവശ്യപ്പെട്ടു. ചർച്ചയിൽ പങ്കെടുത്തവരുടെയും അവതാരകന്റെയും മൊഴി രേഖപ്പെടുത്തലും  തെളിവെടുപ്പും നടക്കും. കൊല്ലം വെസ്റ്റ‌് സിഐക്കാണ് അന്വേഷണച്ചുമതല. നാല് സിഐമാർ ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷകസംഘം.

ജൂൺ ഏഴിന് ചാനലിൽ സംപ്രേഷണം ചെയ്ത ന്യൂസ് അവർ ചർച്ചയിൽ വേണു നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ ബിജു കൊല്ലം സിറ്റി പൊലീസ് കമീഷണർ അരുൾ ആർ ബി കൃഷ്ണയ്ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഡിവൈഎഫ്ഐ പ്രവർത്തകൻ കാവനാട് വെളിയിൽ തെക്കതിൽ പുത്തൻവീട്ടിൽ നസീമുദീനും പരാതി നൽകി. ഡിജിപിയുടെ നിയമോപദേശത്തിനുശേഷം കൊല്ലം എസിപികേസ് രജിസ്റ്റർ ചെയ്തു തുടർനടപടി ആരംഭിച്ചു.
 
രണ്ടു വ്യക്തികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി  സമൂഹത്തിൽ വർഗീയതയും മതസ്പർധയും സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.

പ്രധാന വാർത്തകൾ
Top