16 November Friday
ചങ്ങാതി പദ്ധതി

‘ചങ്ങാതി’യിൽ നന്നായി അസം സ്വദേശികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018


തിരുവനന്തപുരം
അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'ചങ്ങാതി' പദ്ധതി പരീക്ഷയിൽ അസം സ്വദേശികൾ. 243 അസം സ്വദേശികൾ ‘ചങ്ങാതി’ പരീക്ഷ വിജയിച്ചു. ഒഡീഷ‐105, ബംഗാൾ‐52, ബീഹാർ‐46 എന്നിങ്ങനെയാണ‌് മലയാളത്തെ ചങ്ങാതിയാക്കി പരീക്ഷ വിജയിച്ചവരിൽ മുമ്പന്മാരായ മറ്റിതര സംസ്ഥാനക്കാരുടെ എണ്ണം. പദ്ധതി ആദ്യം നടപ്പാക്കിയ പെരുമ്പാവൂരിൽ ആകെ 503 അതിഥി തൊഴിലാളികൾ പരീക്ഷ
എഴുതിയതിൽ 469 പേർ വിജയിച്ചു.

പെരുമ്പാവൂരിൽ  'ചങ്ങാതി' വിജയിച്ചതോടെ  പദ്ധതി മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട‌്. മറ്റു ജില്ലകളിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശഭരണത്തിൽ ഏപ്രിൽ ഒന്നുമുതൽ ക്ലാസ് ആരംഭിച്ചു.  ഇതോടെ കേരളത്തിൽ പദ്ധതിപ്രകാരം ക്ലാസുകളിലെത്തിയിരിക്കുന്ന മൊത്തം പഠിതാക്കളുടെ എണ്ണം 5268 ആണ്. ഇവർക്കായി ആകെ 263 പഠനകേന്ദ്രമാണ് സംസ്ഥാനത്തൊട്ടാകെ ഒരുക്കിയിരിക്കുന്നത്.  

നാലുമാസംകൊണ്ട് തൊഴിലാളികളെ മലയാളത്തിൽ സാക്ഷരരാക്കുന്നതാണ് പദ്ധതി. ആഴ്ചയിൽ അഞ്ചു
മണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങൾ, തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ ആരംഭിച്ചത്. മറ്റു ജില്ലകളിൽ ആഗസ‌്തോടെ പരീക്ഷ നടക്കും.

പ്രധാന വാർത്തകൾ
Top