17 November Saturday

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ആര്‍ എസ്എസ്‌ അടിച്ചമര്‍ത്തല്‍ ; അധ്യാപകനും വിദ്യാര്‍ഥിക്കുമെതിരായ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

കാസര്‍കോഡ് > കാസര്‍കോട്ടെ കേരളാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫേസ്‌ബുക്കില്‍ പ്രതികരിച്ചതിന് ഒരധ്യാപകനെയും വിദ്യാര്‍ഥിയെയും കഴിഞ്ഞദിവസം സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു.ഗന്‍തോതി നാഗരാജു എന്ന വിദ്യാര്‍ഥിക്കും ഡോ പ്രസാദ് പന്ന്യന്‍ എന്ന അധ്യാപകനുമെതിരെയാണ് അധികൃതര്‍ നടപടി എടുക്കുകയുണ്ടായത്

ജി ഗോപകുമാര്‍ വൈസ് ചാന്‍സലര്‍ ആയതുമുതല്‍ കേന്ദ്ര ഭരണസ്വാധീനമുപയോഗിച്ച് ക്യാമ്പസിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

  ക്യാമ്പസിലെ ഒരു പൊതുചടങ്ങില്‍ പി കരുണാകരന്‍ എംപിയും പ്രോ വിസിയും വാക്കേറ്റത്തിലേര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു. എംപിയുടെ നിരന്തരമായ ഇടപെടല്‍ മൂലം എച് ആര്‍ ഡി  വകുപ്പ് വി സിയെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു.

പ്രോ വൈസ് ചാന്‍സലറായ ഡോ കെ ജയപ്രസാദാണ് കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്. കെ ജയപ്രസാദ് കേരളത്തിലെ ആര്‍എസ്എസിന്റെ പ്രധാന ബുദ്ധികേന്ദ്രം കൂടിയാണ്. "RSS and Hindu Nationalism: Inroads in a Leftist Stronghold"എന്ന പേരില്‍ പുസ്തകവും ജയപ്രസാദ് എഴുതിയിട്ടുണ്ട്.

വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇദ്ദേഹം ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡന്റ് കൂടിയാണ്.

സര്‍വ്വകലാശാലയിലുണ്ടായ ചെറിയ പ്രശ്‌നത്തിന്റെ പേരിലായിരുന്നു(ഒരു ചെറിയ വൈദ്യുതയുപകരണത്തിന്റെ മൂടി പൊട്ടി ച്ചുവെന്ന് പറഞ്ഞ്) ദളിതനായ  നാഗരാജുവിനെ അധികൃതര്‍ പൊലീസില്‍ കേസ് നല്‍കി ലോക്കപ്പില്‍ ദിവസങ്ങളോളം കിടത്തിയത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഡോ പന്ന്യന്റെ ഫേസ്‌ബുക്ക് പോസ്റ്റ്‌

'ആ മൂടിയുടെ പൈസ ഈടാക്കി അവസാനിപ്പിക്കാവുന്നതാണ് ഈ വിഷയം എന്ന് എന്റെ അധ്യാപക മനസ്സ് പറയുന്നു. അധ്യാപകരുടെ പണി ശിഷ്യനെ പോലീസിനെക്കൊണ്ട് പിടിപ്പിക്കലല്ല..

പ്രതിഷേധിക്കുന്നു.

സര്‍വ്വകലാശാലയിലെ അധ്യാപകവിദ്യാര്‍ത്ഥി സമൂഹങ്ങള്‍ നയപരമായ മൗനത്തിലാണോ എന്നും സംശയിക്കുന്നു..

ഈ സപ്തംബര്‍ 4ന് ഗായത്രി ചക്രവര്‍ത്തി സ്പിവാക്ക് സംസാരിക്കുമ്പോള്‍ പന്ത്രണ്ടുതവണ വൈദ്യുതി മുടങ്ങിയപ്പോഴേ തോന്നിയതാണ്എന്തോ സംഭവിക്കുവാന്‍ പോകുന്നുവെന്ന് എന്നായിരുന്നു ഡോ പന്ന്യന്റെ ഫേസ്‌ബുക്ക് പോസ്റ്റ്'. ഇതിന്റെ പേരിലാണ് അധ്യാപകനെതിരെ നടപടിയുണ്ടായിരിക്കുന്നത്‌







 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top