11 December Tuesday

വിശ്വാസ്യത നഷ്‌ടപ്പെട്ടു; സിബിഐക്ക്‌ ആന്ധ്രപ്രദേശിൽ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018

ഹൈദരാബാദ്‌> മുൻകൂട്ടി അനുമതിയില്ലാതെ സിബിഐ ഉദ്യോഗസ്‌ഥർ സംസ്‌ഥാനത്ത്‌ പ്രവേശിക്കരുതെന്ന്‌ ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ  ഉത്തരവ്‌. മുൻകൂർ അനുമതി തേടാതെ സംസ്‌ഥാനത്തെ  റെയ്‌ഡുകളും പരിശോധനകളും നടത്തരുതെന്നും ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവോടെ സംസ്‌ഥാനത്തിന്റെ  അധികാരപരിധിക്കുള്ളിൽ നടക്കുന്ന കേസുകളിൽ സിബിഐക്ക്‌ ഇടപെടാനാവില്ല. അഴിമതി  ആരോപണം മൂലം സിബിഐയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടതാണ്‌ ഇത്തരമൊരു ഉത്തരവിറക്കാൻ കാരണമെന്ന്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്‌തമാക്കി.

സിബിഐക്ക്‌ പ്രകാരം ആന്ധ്രപ്രദേശ്‌ ആന്റി  കറപ്‌ഷ്യൻ ബ്യൂറോ (എസിബി )ആണ്‌ റെയ്‌ഡുകളും മറ്റ്‌ പരിശോധനകളും നടത്തുക. സംസ്‌ഥാനത്തെ കേന്ദ്രസർക്കാർ ഓഫീസുകളിലും പരിശോധന  നടത്താൻ എസിബിക്ക്‌ അനുമതി നൽകിയിട്ടുണ്ട്‌.

സംസ്‌ഥാനത്തെ കേന്ദ്രസർക്കാർ സ്‌ഥാപനങ്ങളിൽ പരിശോധന നടത്താൽ സിബിഐക്ക്‌ അനുമതിയുള്ളതാണ്‌. മുൻകൂർ അനുമതി തേടേണ്ട കാര്യമില്ല. ആ അനുമതിയാണ്‌ ആന്ധ്ര സർക്കാർ പിൻവലിച്ചത്‌. 


പ്രധാന വാർത്തകൾ
Top