26 September Wednesday

വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

തിരുവനന്തപുരം > എലിപ്പനി പ്രതിരോധ മരുന്നിനെതിരെ സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയതിന് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. ഡിജിപിയുടെ നിര്‍ദേശ പ്രകാരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി.

ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെയായിരുന്നു വടക്കാഞ്ചേരിയുടെ പ്രചരണം. എന്നാല്‍ ഇതിന്റെ ആധാകാരികതയെ ചോദ്യം ചെയ്തും യാതൊരു അടിസ്ഥാനവുമില്ലാതെയും ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തുകയാണെന്നും മന്ത്രി നല്‍കിയ പരാതിയില്‍ പറയുന്നു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top