19 November Monday

അതിരൂപതാ ഭൂമിയിടപാട്‌: കർദ്ദിനാളിനെതിരെ കേസെടുക്കേണ്ടതില്ലെന്ന്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

ന്യൂഡൽഹി> എറണാകുളം ‐അങ്കമാലി അതിരൂപതാ ഭൂമിയിടപാടിൽ കർദ്ദിനാൾ മാർ ജോർജ്‌ ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഡിവിഷൻബെഞ്ച്‌ വിധി ചോദ്യം ചെയ്‌ത്‌ നൽകിയ ഹർജികളാണ്‌ തള്ളിയത്‌. ആലഞ്ചേരിക്കെതിരെ  കേസെടുത്ത്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട് മാർട്ടിൻ പയ്യപ്പിള്ളി, ഷൈൻ വർഗീസ്‌ എന്നിവരാണ്‌ ഹർജി നൽകിയിരുന്നത്‌.

നിലവിൽ ഈ കേസിൽ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും പരാതിക്കാർക്ക്‌ വേണമെങ്കിൽ മജിസ്‌ട്രേറ്റ്‌  കോടതിയെ സമീപിച്ച്‌ കേസിൽ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെടാമെന്നും സുപ്രീംകോടതി പറഞ്ഞു.
 

രൂപതയുടെ ഭൂമിയിടപാട്‌ കേസിൽ എഫ്‌ഐആർ ഇട്ട്‌  അന്വേഷണം ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവ്‌  ആലഞ്ചേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷഷൻ ബെഞ്ച്‌ റദ്ദാക്കിയിരുന്നു.

 

പ്രധാന വാർത്തകൾ
Top