21 July Saturday

ക്യാമ്പസ് ഫ്രണ്ടിന്റേത് ഭീരുത്വം; കൊലപാതകത്തിലൂടെ എസ്‌ഡിപിഐ ലക്ഷ്യമിടുന്നത് ഭീതിവിതയ്‌‌‌ക്കല്‍: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കൊച്ചി > നേരിട്ട് എസ്എഫ്‌ഐയോട് ഏറ്റുമുട്ടാനുള്ള  കരുത്ത് ക്യാമ്പസ് ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ക്കില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വമാണ്. ഇങ്ങനെ ഭീതിയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഭീരുക്കള്‍ മാത്രം ചെയ്യുന്ന കാര്യമാണിതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ തുടങ്ങിയ സംഘടനകളെ നിരോധംകൊണ്ടു മാത്രം  നേരിടാനാകില്ല. ഇവരുടെ ക്രിമിനല്‍ നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം രാഷ്ട്രീയ പരിഹാരവുമാണ് വേണ്ടത്. രാഷ്ട്രീയപാര്‍ടികള്‍ ജനങ്ങളെ വര്‍ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി അണിനിരത്തണം. സിപിഐഎം വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിച്ച് മുന്നോട്ടു പോകും. തീവ്രവാദത്തിനും വര്‍ഗീയതയ്ക്കും എതിരെയുള്ള ജനസദസ്സ് ജൂലൈ 10ന് സംഘടിപ്പിച്ചു. ഇത്തരം പ്രചാരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്തും.

അഭിമന്യുവധം വളരെ ഗൗരമായി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെ പിടികൂടപ്പെട്ടവരും പ്രധാന പ്രതികളാണ്. കേരളം മുഴുവന്‍ വിവിധ കേസുകളില്‍   പ്രതികളായി ഒളിവില്‍പ്പോയവരെയടക്കം പിടികൂടുന്നുണ്ട്. പഴുതില്ലാത്ത അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
എസ്എഫ്‌ഐയെപ്പറ്റിയുള്ള സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെ പരാമര്‍ശം പാര്‍ടി നയമല്ലെന്ന് അവരുടെ സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top