16 November Friday

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: മൂന്ന് കോളേജുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കോഴിക്കോട് > കാലിക്കറ്റ് സര്‍വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനക്ക് ശേഷം എതിരില്ലാതെ എസ്എഫ്‌ഐയുടെ മുന്നേറ്റം.  തുടര്‍ച്ചയായി ഒമ്പതാം  വര്‍ഷവും കോഴിക്കോട് ജില്ലയിലെ നാദാപുരം ഐഎച്ച്ആര്‍ഡി കോളേജിലും, മോകേരി ഗവണ്‍മെന്റ് കോളേജിലും, കൊയിലാണ്ടി എസ്എന്‍ഡിപി കോളേജിലും മുഴുവന്‍ സീറ്റിലും എതിരില്ലാതെ എസ്എഫ്‌ഐ വിജയിച്ചു.

കൂടാതെ മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ 23 ല്‍ 18 സീറ്റിലും, എസ്എന്‍ കോളേജ് ചേളന്നൂരില്‍ മലയാളം,ഇംഗ്ലീഷ്,എക്‌ണോമിക്‌സ് അസോസിയേഷനുകളും ഫസ്റ്റ് ഡിസി, പിജി റെപ് സീറ്റിലും മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ മാഗസിന്‍ എഡിറ്റര്‍, സുവോളജി, എംസിജെ, ഇംഗ്ലീഷ് , ഫിസിക്‌സ്  അസോസിയേഷനുകളും മുക്കം ഐഎച്ച്ആര്‍ഡി കോളേജില്‍ വൈസ് ചെയര്‍മാന്‍, ജോയന്റ് സെക്രട്ടറി സീറ്റുകളും കൊടുവള്ളി ഗവണ്‍മെന്റ് കോളേജില്‍ ഇംഗ്ലീഷ് അസോസിയേഷനും ഗുരുദേവ കോളേജില്‍ ഫൈന്‍ ആര്‍ട്‌സ്, മാഗസിന്‍ എഡിറ്റര്‍, ജനറല്‍ ക്യാപ്റ്റന്‍, തേഡ് ഡിസി, ബിസിഎ റെപ് എന്നീ സീറ്റുകളും സികെജി കോളേജില്‍ പിജി റെപ് എഡബ്ല്യുഎച്ച്  ചെറുവണ്ണൂരില്‍ ജനറല്‍ സെക്രട്ടറി, യുയുസി  സീറ്റിലും ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന കടത്തനാട് ആര്‍ട്‌സ് ആന്‍ഡ്  സയന്‍സ് കോളേജ് വടകരയില്‍ 13 ല്‍ 12 സീറ്റിലും, പന്തീരാങ്കാവ് പിവിഎസ് കോളേജില്‍ നിലവിലുള്ള രണ്ട് അസോസിയേഷനും സെക്കന്‍ഡ് ഇയര്‍ റെപും ഉള്‍പ്പെടെയുള്ള സീറ്റുകളിലും  എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചു.

ആഗസ്ത് 16 നാണ് കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.




 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top