26 September Wednesday

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: എകെപിസിടിഎ പാനലിന് ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

തേഞ്ഞിപ്പലം > കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സെനറ്റ് തെരഞ്ഞെടുപ്പില്‍ എകെപിസിടിഎ സ്ഥാനാര്‍ത്ഥികള്‍ നിര്‍ണായക വിജയം കരസ്ഥമാക്കി. ആകെയുള്ള 16 സീറ്റുകളില്‍ എട്ട് സീറ്റുകള്‍ കരസ്ഥമാക്കിയാണ് എകെപിസിടിഎ ശക്തി തെളിയിച്ചത്. കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭിച്ച സീറ്റുകളുടെ എണ്ണത്തിലും എകെപിസിടിഎക്ക് വര്‍ധനയുണ്ടാക്കാന്‍ സാധിച്ചു.

മത സാമുദായിക ശക്തികളുമായി ചേര്‍ന്ന് അവിയല്‍ മുന്നണിയുണ്ടാക്കി എകെപിസിടിഎയെ പരാജയപ്പെടുത്താന്‍ ശ്രമിച്ച വലതുപക്ഷ സംഘടനകള്‍ക്ക് കടുത്ത തിരിച്ചടിയാണ് സെനറ്റ് ഇലക്ഷന്‍ ഫലം നല്‍കുന്നത്. ജനകീയ സര്‍ക്കാരിന്റെയും ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെയ്യും പ്രവര്‍ത്തനങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ നല്‍കുന്ന പിന്തുണയുടെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പുഫലം കാണിക്കുന്നത്.

കേന്ദ്ര ഗവണ്‍മെന്റിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രതിലോമ നയങ്ങള്‍ക്കെതിരെ പോരടിക്കുന്ന എകെപിസിടിഎയുടെ അക്കാദമികവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാലയിലെ അധ്യാപകര്‍ നല്‍കികൊണ്ടിരിക്കുന്ന പിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എകെപിസിടിഎ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഡോ. സി പത്മനാഭന്‍, ജനറല്‍ സെക്രട്ടറി ഡോ. പി എന്‍ ഹരികുമാര്‍ എന്നിവര്‍ സെനറ്റ് തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരെയും അഭിവാദനം ചെയ്തു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top