21 April Saturday

നോട്ടുമാറാന്‍ വരിനിന്ന് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം; ജിഷ്ണുവിന്റെ കുടുംബത്തിന് 10ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2017

തിരുവനന്തപുരം> അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കില്‍ വരിനില്‍ക്കുന്നതിനിടെ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജില്‍ ആത്മഹത്യചെയ്ത ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സ്വാശ്രയസ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍  സ്ഥിരം സമിതി രൂപികരിക്കും. വിദ്യാഭ്യാസ മന്ത്രിക്കായിരിക്കും ചുമതല. പൊലീസില്‍ 400 ഡ്രൈവര്‍മാരുടെ തസ്തിക രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
 

പ്രധാന വാർത്തകൾ
Top