14 November Wednesday

അഭിമന്യുവിനായി കൊച്ചിയില്‍ 4 ബസുകള്‍ ബുധനാഴ്ച സര്‍വീസ് നടത്തും

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

കൊച്ചി > അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി കൊച്ചി നഗരത്തില്‍ ബുധനാഴ്ച നാലു സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. കോതമംഗലം-തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിഎംവി, ചേരാനെല്ലൂര്‍- കുമ്പളം റൂട്ടിലോടുന്ന സഫര്‍, വൈറ്റില-വൈറ്റില സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ഷംസില, പുക്കാട്ടുപടി-എരമല്ലൂര്‍ റൂട്ടിലോടുന്ന പ്രതീക്ഷ എന്നീ ബസുകളാണ് സഹായം നല്‍കുന്നത്.

പ്രൈവറ്റ് ബസ് തൊഴിലാളി യൂണിന്‍ (സിഐടിയു) സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. രാവിലെ 9ന് കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് തുടക്കം.

 

പ്രധാന വാർത്തകൾ
Top