18 October Thursday

ബസ്‌നിരക്ക് വർധന മാർച്ച് 1 മുതൽ; മിനിമം ചാർജ് 8 രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018



തിരുനന്തപുരം > മാർച്ച് ഒന്നുമുതൽ ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ് വ്യവസായം നേരിടുന്ന  പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയും ഇന്ധനവിലയിലും സ്‌പെയർപാർട്ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർധനയും കണക്കിലെടുത്താണ് നിരക്ക് വർധിപ്പിച്ചത്.

മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടാക്കും. വിദ്യാർഥികളുടെ മിനിമം ചാർജിൽ വർധനയില്ല. മിനിമം ചാർജിനു ശേഷമുള്ള നിരക്കിൽ വർധനയുടെ 25 ശതമാനം വിദ്യാർഥികൾക്കും കൂടും. ഇങ്ങനെ വർധിപ്പിക്കുമ്പോൾ 50 പൈസവരെയുള്ള വർധന ഒഴിവാക്കും. വിദ്യാർഥികൾക്ക് ഇളവിന് പ്രായപരിധി നിശ്ചയിക്കണമെന്ന കമ്മിറ്റി ശുപാർശ മന്ത്രിസഭ അംഗീകരിച്ചില്ല. വിദ്യാർഥികൾക്ക് 40 കി.മീ വരെയുള്ള യാത്രയ്ക്ക് പുതുക്കിയ നിരക്കിൽ ഒരു രൂപയുടെ വർധനയേ ഉണ്ടാകൂ.
 

പ്രധാന വാർത്തകൾ
Top