16 November Friday

മഞ്ചേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു : മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 53പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍Updated: Saturday Aug 4, 2018

മഞ്ചേരി > മഞ്ചേരി മരത്താണിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 53പേര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മരത്താണി വളവില്‍വെച്ചാണ് അപകടം. മുണ്ടേരി -മഞ്ചേരി സിടിഎസ് ബസും മഞ്ചേരി-വഴിക്കടവിലേക്ക് പോവുകയായിരുന്ന പയ്യങ്ങാടി ബസുമാണ് അപകടത്തില്‍പ്പെട്ടത്. നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നവെന്ന് നാട്ടുക്കാര്‍ പറഞ്ഞു.

 ഇടിയുടെ ആഘാതത്തില്‍ ബസിനകത്ത് തെറിച്ചുവീണും ചില്ലുകള്‍ തറച്ചും സീറ്റിലിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അപകടത്തെതുടര്‍ന്ന് നിലമ്പൂര്‍ റൂട്ടില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ചാണ് ബസുകള്‍ നീക്കം ചെയ്തത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.



 ഡ്രൈവര്‍മാരായ മമ്പാട് സ്വദേശി ജലീല്‍(38), ഉപ്പുട ചാത്തുമുണ്ട സ്വദേശി റെനി(32), കണ്ടക്ടര്‍മാരായ വെള്ളൂര്‍ സ്വദേശി മുഹമ്മദലി(50), പോത്തുക്കല്ല് സ്വദേശി സജാഹുല്‍ അമീന്‍(25), ഇതരസംസ്ഥാന തൊഴിലാളികളായ റിങ്കു(20), രാജ്കുമാര്‍(20), കാരക്കുന്ന്‌ സ്വദേശി ഷെരീഫ(30), മമ്പാട് സ്വദേശി ഷബാന ജാസ്മിന്‍(24), യുണിവേഴ്‌സിറ്റി സ്വദേശി മന്‍സൂര്‍ അഹമ്മദ്(26), കാരക്കുന്ന് സ്വദേശി തങ്കമണി(40), നിലമ്പൂര്‍ സ്വദേശി ഹരീഷ്(45), പുല്ലൂര്‍ സ്വദേശി ഹൈദറു(69), സുശീല(60), അന്നമ്മ(31), സുഹറാബി(51), സെഫീന(30), ഷീല(50), മറിയുമ്മ(47), അനശ്വര(19),

അതുല്‍(15), അജിത(40), ഹംസ(61), ഷിബിന്‍(20), സബിത(19), അന്‍ഷിദ്(13), അബിയസ്(അഞ്ച്), റിസമുഹമ്മദ് (ആറ്), ഉമ്മുകുല്‍സു(55), നൂര്‍ജഹാന്‍(24), വിജയ(48), സൈനബ(45), ബബിഷ(23), മറിയകുട്ടി(49), റിയാസ്(23), റിസ്(പത്ത്), ഫാത്തിമ ഷിബ(13), ഫാത്തിമ(49), ലക്ഷമി(55), വല്‍സല(35), കാളി(65), അഞ്ജലി(18), ജസ്‌ന(27), ഷാമില(23), നവനീത്(മൂന്നര), നയന(13), വിനീത(33), സരസ്വതി(44), ഇസ്ഹാഖ്(67), മിനി(40), അക്ഷയ(പത്ത്), ഉണ്ണികൃഷ്ണന്‍(24), ആര്‍ദ്ര(19), റാബിയ(23), റിഫാന(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.







 

പ്രധാന വാർത്തകൾ
Top