21 September Friday

മുലയൂട്ടൽ കേന്ദ്രം പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


ആലപ്പുഴ
കലക്ടറേറ്റിൽ കൊച്ചുകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കായി മുലയൂട്ടൽ കേന്ദ്രം തുടങ്ങി. ഇന്നർവീൽ ക്ലബ് ഓഫ് ആലപ്പിയാണ് പോർട്ടബിൾ മുലയൂട്ട് കേന്ദ്രം സ്ഥാപിച്ചത്. കലക്ടർ എസ് സുഹാസ്  ഉദ്ഘാടനം ചെയ്‌തു.  സ്റ്റാഫ് കൗൺസിലുമായി സഹകരിച്ചാണ് പദ്ധതി . കലക്ടറെ കാണാനെത്തുവർക്കുള്ള ഇരിപ്പിടത്തിന് സമീപമാണ് മുലയൂട്ടൽ കേന്ദ്രം.  ഉദ‌്ഘാടന ചടങ്ങിൽ ഇന്നർവീൽ പ്രസിഡന്റ് ആനി ബോബൻ അധ്യക്ഷയായി. ‘സേ നോ ടു പ്ലാസ്റ്റിക്’ പദ്ധതി ചടങ്ങിൽ നടി മല്ലിക സുകുമാരൻ ഉദ്ഘാടനം ചെയ‌്തു. എഡിഎം ഐ അബ്ദുൾ സലാം, ഡാർളി സജി, പത്മജ നമ്പൂതിരി, സിസിലി ജോൺ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിനോദ് ജോൺ  എന്നിവർ സംസരിച്ചു.

പ്രധാന വാർത്തകൾ
Top