21 September Friday

ക്രിക്കറ്റ‌് ക്ലബ്ബും റഷ്യയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


തൃപ്പൂണിത്തുറ 

ബ്രസീലിന്റെ കട്ട ഫാനുകളായ ക്രിക്കറ്റ് ക്ലബ്ബിലെ എട്ടുപേർ ലോകകപ്പ് ആവേശം നേരിൽ കാണാനും ബ്രസീലിനോടുള്ള ഉറച്ച പിന്തുണ  അറിയിക്കാനും റഷ്യയിലെ ലോകകപ്പ് മത്സരവേദിയിലേക്ക് യാത്രയായി.  തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ‌് ഭാരവാഹികളും സംഘവുമാണ് ആവേശം നെറുകയിൽ പേറി റഷ്യയിലേക്ക് പോകുന്നത്. ശനിയാഴ്ച നെടുമ്പാശേരിയിൽനിന്ന‌് ഡൽഹി വഴി വിമാനത്തിൽ പുറപ്പെട്ട ഇവർ ഞായറാഴ്ച ഉച്ചയ‌്ക്ക്  റഷ്യയിൽ എത്തും.

ക്രിക്കറ്റ് ക്ലബ‌് പ്രസിഡന്റ് സി പി പ്രതാപൻ , സെക്രട്ടറി ബിജു ജോൺ, അജിത് മേനോൻ, ഷൈജു ലാൻഡക്, ഹരിശ്രീ രാമൻ, കെ എ രാജീവൻ, ഇ ജെ പ്രകാശ്, പി ജി രാധാകൃഷ്ണൻ എന്നിവരാണ് സംഘത്തിലുള്ളത്. ജർമനിയും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം ഉൾപ്പെടെ മൂന്നു മത്സരങ്ങൾ കാണാനാണ് അവസരം ഒരുങ്ങിയിട്ടുള്ളത്. ഫൈനൽ കാണണമെന്ന ആഗ്രഹുമുണ്ടെങ്കിലും നാട്ടിലെ തിരക്കുകൾമൂലം സംഘം 22നു തിരിച്ചുപോരും.

പ്രധാന വാർത്തകൾ
Top