14 August Tuesday

കൊച്ചി കപ്പൽശാലയിൽ കപ്പലിൽ സ്ഫോടനം, അഞ്ചു മരണം ; നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

കൊച്ചി> കൊച്ചി കപ്പൽശാല‌യിൽ അറ്റകുറ്റപണിക്കായി കയറ്റിയിരുന്ന കപ്പലിൽ സ്ഫോടനം. അഞ്ചുപേർ മരിച്ചു.തൃപ്പൂണിത്തുറ എരൂർ ചെമ്പനേഴത്ത് വീട്ടിൽ  സി എസ്  ഉണ്ണികൃഷ്ണൻ , പത്തനംതിട്ട അടൂർ ചാരുവിള വടക്കേതിൽ ഗവീൻ റെജി, തൃപ്പൂണിത്തുറ എരൂർ മഠത്തിപ്പറമ്പിൽ വീട്ടിൽ കണ്ണൻ, വൈപ്പിൻ മാലിപ്പുറം പള്ളിപറമ്പിൽ  വീട്ടിൽ റംഷാദ്, തുറവൂർ കുറുപ്പശ്ശേരി പുത്തൻവീട്ടിൽ ജ‌യൻ എന്നിവരാണ് മരിച്ചത്.  കപ്പലിലെ വെളള ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം.11  പേർക്ക് പരിക്കേറ്റു.കോട്ടപ്പടി സ്വദേശിയായ ശ്രീരൂപിന് ഗുരുതരമാ‌യി പൊള്ളലേറ്റു.മൂന്നുപേരുടെ നില ഗുരുതരമാണ്.പൊളളലേറ്റും പുകശ്വസിച്ചുമാണ് മരണമേറേ‌യും സംഭവിച്ചത്.

 

അപകടത്തിൽ മരിച്ച ഉണ്ണികൃഷ്ണൻ, ഗവിൻ റെജി, കണ്ണൻ , ജ‌യൻ, റംഷാദ് എന്നിവർ

അപകടത്തിൽ മരിച്ച ഉണ്ണികൃഷ്ണൻ, ഗവിൻ റെജി, കണ്ണൻ , ജ‌യൻ, റംഷാദ് എന്നിവർ

ഒഎൻജിസി‌യുടെ എണ്ണക്കപ്പലാ‌യ  സാഗർഭൂഷനിലാണ്  അപകടം. രാവിലെ പത്തരയോടെയാണ് അപകടം. എണ്ണ പര്യവേഷണത്തിനുപയോഗിക്കുന്ന കപ്പലാണിത്.  അപകടം നടക്കുമ്പോൾ 15 ഓളം പേർ കപ്പലിലുണ്ടാ‌യിരുന്നതായി പറയുന്നു. പരിക്കേറ്റവരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി‌യിലേക്ക് മാറ്റി .അഗ്നിശമനസേന തീയണച്ചു. . അപകടത്തെ തുടർന്ന് പ്രദേശത്ത് പുക പടർന്നിരുന്നു.

സിറ്റി പൊലീസ് കമ്മീഷണർ എൻ പി ദിനേശ് സ്ഥലത്തെത്തി. സ്ഥിതിഗതികൾ നി‌യന്ത്രണ വിധേയമാണെന്നും കപ്പലിൽ നിന്ന് എല്ലാവരേ‌യും പുറത്തെത്തിച്ചുവെന്നും  അദ്ദേഹം പറഞ്ഞു.

പ്രധാന വാർത്തകൾ
Top