21 May Monday

സിപിഐ എം കണ്ണൂർ ജില്ലാസമ്മേളന ചിത്രം ത്രിപുരയിൽ ബിജെപിയുടേത് ; വീണ്ടും ഫോട്ടോഷോപ്പുമായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Saturday Feb 10, 2018

കൊച്ചി > സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന ചിത്രം ത്രിപുരയിലെ നരേന്ദ്ര മോഡി പങ്കെടുത്ത റാലിയുടെ ചിത്രമായി അവതരിപ്പിച് സോഷ്യൽ മീഡിയയിൽ വീണ്ടും ബിജെപിയുടെ ഫോട്ടോഷോപ്പ് രാഷ്ട്രീയം.

ഉത്തരേന്ത്യയിൽ നിന്നുള്ള ബിജെപി പ്രവർത്തകരാണ് വ്യാജ ചിത്രം  വ്യപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനത്തിന്റെ ഹെലികാം ചിത്രമാണിത് . നരേന്ദ്ര മോദിയെ ത്രിപുരയിലെ ജനങ്ങൾ ഹൃദയങ്കമായി സ്വാഗതം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ്‌ സംഘപരിവാർ ബിജെപി പ്രവർത്തകർ ചിത്രം പ്രചരിപ്പിച്ചത്.

എന്നാൽ കേരളത്തിലെ സൈബർ  ഗ്രുപ്പുകൾ കയ്യോടെ ഫോട്ടോഷോപ്പുകാരെ പിടികൂടിയതോടെ വീണ്ടും ഇളിഭ്യരായിരിക്കുകയാണ് ബിജെപി .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top