24 September Monday

വൈസ് പ്രസിഡന്റും പുറത്ത‌് ; എൻമകജെയിൽ ബിജെപി ഭരണം അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


എൻമകജെ പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരായ  അവിശ്വാസവും പാസായി. ബിജെപിയിലെ കെ പുട്ടപ്പയ‌്ക്കെതിരായ  അവിശ്വാസ പ്രമേയം ഏഴിനെതിരെ പത്ത് വോട്ടിനാണ‌് പാസായത‌്. യുഡിഎഫിലെ  മുസ്ലിംലീഗ്‌ അംഗം  സിദ്ദിഖ‌് ഒളമൊഗറാണ‌് പ്രമേയം  അവതരിപ്പിച്ചത‌്. എൽഡിഎഫ്‌ അനുകൂലിച്ചു.  പ്രസിഡന്റ് ബിജെപിയിലെ രൂപവാണി ആർ ഭട്ടിനെതിരായ അവിശ്വാസം  ബുധനാഴ‌്ച പാസായിരുന്നു. ഇതോടെ പഞ്ചായത്തിൽ  ബിജെപി ഭരണം അവസാനിച്ചു.

ബിജെപിക്കും യുഡിഎഫിനും ഏഴുവീതം സീറ്റാണുണ്ടായിരുന്നത്‌. എൽഡിഎഫിന്‌ മൂന്ന്‌ സീറ്റുണ്ട്‌. എൽഡിഎഫ്‌ വിട്ടുനിന്നതിനാൽ നറുക്കെടുപ്പിലൂടെയാണ്‌ ബിജെപിക്ക്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചത്‌. ആഗസ്‌ത്‌  രണ്ടിന് എൽഡിഎഫ്‌ അവിശ്വാസത്തിൽ കാറഡുക്ക പഞ്ചായത്ത് ഭരണവും  ബിജെപിക്ക് നഷ്ടപ്പെട്ടിരുന്നു. ഇനി ജില്ലയിൽ ബിജെപിക്ക്‌ രണ്ട‌് പഞ്ചായത്തുകളിലേ ഭരണമുള്ളൂ.

പ്രധാന വാർത്തകൾ
Top