19 October Friday

അധ്യാപികമാരെ അപമാനിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

തിരുവനന്തപുരം > അധ്യാപികമാര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു.  ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലെ അധ്യാപികമാര്‍ കോളെജിനുള്ളില്‍ അനാശാസ്യവും  ആഭാസവും നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു. അധ്യാപകര്‍ക്ക് നേരെ ഭീഷണിയുമുണ്ടായി.

ഈ പശ്ചാത്തലത്തിലാണ്  കോളേജ് അധികൃതര്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പാറശാലയില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ അസഭ്യവര്‍ഷം.

കോളേജ‌് അധ്യാപികമാരെ പൊതുപരിപാടിയിൽ അസഭ്യവർഷം നടത്തിയ സുരേഷ്‌  പ്രിൻസിപ്പലിന്റെ മകൾക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ‌്തു. ധനുവച്ചപുരം എൻഎസ‌്എസ‌് കോളേജിലെ വിദ്യാർഥികളെ മർദിച്ചതിന‌് എബിവിപി പ്രവർത്തകർക്കെതിരെ അച്ചടക്കനടപടി എടുത്തതിൽ പ്രതിഷേധിച്ച‌് ബിജെപി സംഘടിപ്പിച്ച യോഗത്തിലായിരുന്നു അധ്യാപികമാരെ കേട്ടാലറയ‌്ക്കുന്ന ഭാഷയിൽ തെറി വിളിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ‌്ത‌ത‌്.

പ്രിൻസിപ്പൽ മോഹൻകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ‌് സുരേഷിനെതിരെ പാറശാല പൊലീസ‌് കേസെടുത്തത‌്. കാസർകോട്ട‌് പഠിക്കുന്ന പ്രിൻസിപ്പലിന്റെ മകൾ പരീക്ഷ എഴുതണമോ എന്ന‌്  ബിജെപി തീരുമാനിക്കുമെന്നും ഇയാൾ പ്രസംഗത്തിൽ ഭീഷണിപ്പെടുത്തി. പ്രിൻസിപ്പലിനെ നേരിടുമെന്നും ഭീഷണി മുഴക്കി.

ധനുവച്ചപുരം കോളേജിൽ കുറെക്കാലമായി എബിവിപി പ്രവർത്തകരും പ്രാദേശിക ബിജെപി, ആർഎസ‌്എസ‌് നേതൃത്വവും നിരന്തരം സംഘർഷം സൃഷ്ടിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുനിന്നെത്തിയ ബിജെപി, ആർഎസ‌്എസ‌് പ്രവർത്തകരും എബിവിപി പ്രവർത്തകരും ചേർന്ന‌് രണ്ട‌് വിദ്യാർഥികളെ മാരകമായി മർദിച്ച‌് പരിക്കേൽപ്പിച്ചു. ഇൗ സംഭവത്തിൽ പാറശാല പൊലീസ‌് രജിസ്റ്റർ ചെയ‌്ത കേസിലെ  പ്രതികളായ ആറ‌് എബിവിപി പ്രവർത്തകരെ കോളേജിൽനിന്ന‌്  സസ‌്പെൻഡ‌് ചെയ‌്തിരുന്നു. ഇതിൽ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിലാണ‌് ബിജെപി ജില്ലാ പ്രസിഡന്റിന്റെ അസഭ്യവർഷവും വധഭീഷണിയും.

ബിജെപി ജില്ലാ പ്രസിഡന്റിന്റെ  പ്രസംഗം കോളേജിലെ എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിൽ സാമൂഹ്യമാധ്യമങ്ങൾവഴി ക്യാമ്പസിൽ പ്രചരിപ്പിക്കുകയും ചെയ‌്തു. ഭീഷണിപ്പെടുത്തി ക്യാമ്പസിൽ ആധിപത്യം സ്ഥാപിക്കാനുള്ള ബിജെപി﹣-ആർഎസ‌്എസ‌് നീക്കത്തിന്റെ ഭാഗമാണ‌് ജില്ലാ പ്രസിഡന്റിന്റെ പ്രസംഗം.

കോളേജ‌് ക്യാമ്പസിലെ സമാധാനാന്തരീക്ഷം തകർക്കാനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും കോളേജിലെ എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിൽ മാസങ്ങളായി സംഘടിതശ്രമം നടന്നുവരികയാണ‌്. എതിർക്കുന്നവരെ പുറത്തുനിന്നുള്ള ഗുണ്ടകളുടെ സഹായത്തോടെ വളഞ്ഞാക്രമിക്കുന്നതും പതിവ‌് ശൈലിയാണ‌്. ഇതിന്റെ തുടർച്ചയാണ‌് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളും.











 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top