12 December Wednesday

നിരോധനാജ്ഞ ലംഘിച്ചു: ബിജെപി നേതാവ്‌ കെ സുരേന്ദ്രൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018

നിലയ്ക്കല്‍ > നിരോധനാജ്ഞ ലംഘിച്ച്‌ സന്നിധാനത്തേക്ക് കടക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ്‌ ചെയ്‌തു. ആര്‌ വിലക്കിയാലും  സന്നിധാനത്തേക്ക് പോകുമെന്ന വെല്ലുവിളിയുമായാണ്‌ സുരേന്ദ്രൻ നിലയ്ക്കലില്‍ എത്തിയത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കെിലെടുത്ത്‌ പൊലീസ് സുരേന്ദ്രനെയും ഒപ്പമുണ്ടായിരുന്ന ബിജെപി‐സംഘപരിവാർ നേതാക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതിനിടെ, ഇന്ന്‌ രാവിലെ അറസ്റ്റിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയെ ജാമ്യം നൽകി വിട്ടയച്ചതിന്‌ ശേഷം അവർ വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചതോടെ നിലയ്ക്കലില്‍ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top