21 November Wednesday
ഒരക്ഷരം മിണ്ടാതെ കോണ്‍ഗ്രസും

മേല്‍ശാന്തിയുടെ മകളുടെ ശബരിമല പ്രവേശനം ന്യായീകരിച്ചത് ജന്‍മഭൂമി; സംഘപരിവാറിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

കൊച്ചി > ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ബിജെപി നേതൃത്വം ശബരിമല മേല്‍ശാന്തിയുടെ മകളുടെ ക്ഷേത്രദര്‍ശനത്തെ അനുകൂലിച്ച സംഭവം വിവാദമാകുന്നു. 2014ല്‍ ശബരിമല മേല്‍ശാന്തിയായിരുന്ന പി എന്‍ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ ക്ഷേത്ര ദര്‍ശനം നടത്തിയത് വിവാദമായ സാഹചര്യത്തില്‍ ഈ സംഭവം വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് ജന്‍മഭൂമി ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ സ്ത്രീകളെ  മലചവിട്ടാന്‍ അനുവദിക്കാത്ത  സംഘപരിവാര്‍ സംഘം, ആചാരമര്യാദ  തെറ്റിക്കാതെയാണ് മേല്‍ശാന്തിയുടെ മകള്‍ പ്രവേശിച്ചതെന്ന് പറഞ്ഞാണ് 2014ല്‍ നടന്ന  സംഭവത്തെ ന്യായീകരിച്ചത്
 
സമൂഹത്തിനും വിശ്വാസികള്‍ക്കും മുന്നില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ ഈ വിഷയം ചിത്രീകരിച്ചതില്‍ വിഷമമുണ്ടെന്നും  കാലോചിതമായ ചര്‍ച്ചകള്‍ ഇത്തരം കാര്യങ്ങളില്‍ വേണമെന്നും യോഗക്ഷേമ സഭാ പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അന്ന് പറഞ്ഞിരുന്നു. 2014 മെയ് ഒന്‍പതാം തീയതിയിലെ ജന്‍മഭൂമി ഓണ്‍ലൈനിലാണ് ഇത്തരത്തില്‍ മേല്‍ശാന്തിയുടെ മകളുടെ ക്ഷേത്ര ദര്‍ശനത്തെ ന്യായികരിച്ച് വാര്‍ത്ത നല്‍കിയത്

അന്നത്തെ ദേവസ്വം ബോര്‍ഡ് ഈ വിഷയത്തില്‍ അന്വേഷണം  നടത്തി നടപടികള്‍ എടുത്തിട്ടും ഒരുവാക്ക് പ്രതികരിക്കാന്‍  ഇന്ന് വിശ്വാസികള്‍ക്കു വേണ്ടി സമരം നടത്തുന്നുവെന്ന്  അവകാശപ്പെടുന്ന ചെന്നിത്തലയും  കെ സുധാകരനും തയ്യാറായിരുന്നില്ല

മറ്റൊരു വാര്‍ത്തയില്‍ മേല്‍ശാന്തിയുടെ മകള്‍ ഉള്‍പ്പെടെ രണ്ട് പെണ്‍കുട്ടികള്‍ ആചാരം ലംഘിച്ച് മല ചവിട്ടിയ സംഭവത്തില്‍ വീഴ്ച വന്നതായും പരിഹാരക്രിയകള്‍ നടത്തുമെന്നും പറയുന്നുണ്ട്. രക്തം നല്‍കിയും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയുമെന്ന് പറയുന്ന സംഘപരിവാര്‍ സംഘത്തിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ പുറത്തുവരുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി  ശബരിമലയെ കലാപഭൂമിയാക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്‌.

 ലിങ്ക് വായിക്കുക


www.janmabhumidaily.com/news198207

www.janmabhumidaily.com/news198383

www.janmabhumidaily.com/news198444

www.janmabhumidaily.com/news198207


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top