16 November Friday

ബിജെപി പ്രവർത്തകന്റെ ആക്രമണത്തിൽ സിപിഐ എം നേതാവ‌് ഉൾപ്പെടെ 2 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018


അഞ്ചൽ
ബിജെപി പ്രവർത്തകൻ സിപിഐ എം നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.  സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും അഞ്ചൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മറ്റി ചെയർമാനുമായ എൻ അനിൽകുമാർ (50) നെയാണ‌് വെട്ടിപ്പരിക്കേൽപ്പിച്ചത‌്. അനിൽകുമാറിനൊപ്പമുണ്ടായിരുന്ന കോമളം വിജയഭവനിൽ ജയനും(55) പരിക്കേറ്റു. സ്ഥലവാസിയായ ബിജെപി പ്രവത്തകൻ
പുത്തൻവിള വീട്ടിൽ വേണു (45) വാണ‌് ആക്രമണം നടത്തിയത‌്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ അനിൽകുമാറിന്റെ കോമളത്തെ വീട്ടിൽ മദ്യപിച്ചെത്തിയ  വേണു  സ്ത്രീകളെ അസഭ്യം പറഞ്ഞു. വിവരമറിഞ്ഞെത്തിയ അനിൽകുമാറിനേയും ഒപ്പം എത്തിയ ജയനേയും വേണു വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.

അനിൽകുമാറിന്റെ കൈയ‌്ക്കും ജയന്റെ തലയ്ക്കുമാണ്  വെട്ടേറ്റത്. ഇരുവരേയും ഉടൻ അഞ്ചലിലെ സ്വകാര്യ ആശു
പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ‌്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പ‌് കോൺഗ്രസ് പ്രവർത്തകനായിരുന്ന വേണു അടുത്തിടെയാണ‌് ബിജെപിയിൽ ചേർന്നത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top