21 September Friday

ബിഷപ്പിനെതിരായ പരാതി: കോൺവെന്റിലെ അന്തേവാസികളുടെ മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


കുറവിലങ്ങാട്‌>  ജലന്ധർ രൂപതാബിഷപ്പ് ബലാൽസംഗം ചെയ്തെന്ന പരാതിയിൽ പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കോൺവെന്റിലെ അന്തേവാസികളിൽ നിന്നും വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ശനിയാഴ്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഇതോടൊപ്പം ബിഷപ്പിനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാളുടെ മൊഴി ഡിവൈഎസ്പി വൈക്കം ഓഫീസിൽ രേഖപ്പെടുത്തി.

ചങ്ങാനാശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലൈജുമോൾ ഷെരീഫിന് മുമ്പാകെ കന്യാസ്ത്രീ 164 വകുപ്പു പ്രകാരം നൽകിയ രഹസ്യമൊഴിയുടെ പകർപ്പ‌് ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
 
മജിസ്ട്രേറ്റിനു ലഭിച്ച രഹസ്യമൊഴി പൊലീസിന് ലഭിക്കുന്നതോടെ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങും. ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ കുറവിലങ്ങാടുള്ള സെന്റ് ഫ്രാൻസീസ് മിഷൻഹോമിലെത്തി കന്യാസ്ത്രീയെ സന്ദർശിച്ചു. തന്നെ അപായപ്പെടുത്തുമോയെന്ന് ഭയമുള്ളതായി കന്യാസ്ത്രീ പറഞ്ഞെന്ന് രേഖ ശർമ മാധ്യമങ്ങളോട് പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top