22 September Saturday

ബിഷപ്പ‌് പീഡനക്കേസ‌്:പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ കേസെടുത്തു

പ്രത്യേക ലേഖകന്‍Updated: Tuesday Jul 31, 2018

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍, ഫാദര്‍ ജയിംസ് എര്‍ത്തയില്‍

കോട്ടയം > ബിഷപ്പ് പീഡനക്കേസില്‍, കന്യാസ്ത്രീയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച സിഎംഐ സഭയിലെ ഫാ. ജയിംസ് എര്‍ത്തയിലിനെതിരെ കുറവിലങ്ങാട്  പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബലാത്സംഗക്കേസില്‍ ഇരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം പുരോഗമിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രലോഭനം നല്‍കി പരാതിയില്‍ നിന്ന് പിന്മാറാന്‍  പ്രേരണ ചെലുത്തുന്നത് നിയമ വിരുദ്ധമാണ്. എര്‍ത്തയലിന്റെ  ഫോണ്‍ സംഭാഷണത്തില്‍ ഭീഷണിയുടെ സ്വരമുണ്ടെന്നും പൊലീസ് കണ്ടെത്തി.  കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്.

കേസില്‍ നിന്ന് പിന്മാറാനായി പരാതിക്കാരിയായ കന്യാസ്ത്രീക്ക് പത്തേക്കര്‍ ഭൂമിയും മഠവുമാണ് വാഗ്ദാനം നല്‍കിയത്. ജലന്ധര്‍ രൂപത എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണ്. പരാതിയുമായി മുന്നോട്ടുപോയാലും കാര്യമായ ഫലമൊന്നുമില്ലെന്നും പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീയോട്  ഫാ. എര്‍ത്തയില്‍ പറഞ്ഞു.

കുര്യനാട്  സെന്റ് ആന്‍സ് മൊണാസ്ട്രി അധികാരിയായ ഫാ. ജയിംസ് എര്‍ത്തയലിനെതിരെ സഭ സ്ഥലം മാറ്റ നടപടിയും എടുത്തിട്ടുണ്ട്.എര്‍ത്തയിലിനെ ഇടുക്കി ജില്ലയിലേക്കാണ് മാറ്റിയത്. സിഎംഐ സഭയ്ക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റിയത്.
കേസ് അന്വഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുളള സംഘം ഒന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ ചോദ്യം ചെയ്യും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top