Top
19
Monday, February 2018
About UsE-Paper

നടി ഭാവന വിവാഹിതയായി

Monday Jan 22, 2018
വെബ് ഡെസ്‌ക്‌

തൃശൂര്‍> സിനിമാ താരം ഭാവന വിവാഹിതയായി.  കന്നഡ സിനിമാനിര്‍മ്മാതാവ് നവീനാണ്  വരന്‍ . ഇന്നു രാവിലെ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു വിവാഹം.അഞ്ചുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

മറ്റു ചടങ്ങുകള്‍ കോവിലകത്തും പാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണമുള്ളത്. ഭാവനയുമായി അടുത്ത സൌഹൃദ ബന്ധമുള്ള ചുരുക്കം സിനിമ താരങ്ങളും, കുടുംബാംഗങ്ങളും മാത്രമാണ് താലിചാര്‍ത്തലിന് എത്തിയത്.വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് മാത്രമായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേക വിരുന്ന്‌ ഒരുക്കിയിട്ടുണ്ട്.നടിമാരായ മഞ്ജുവാര്യര്‍ , രമ്യ നമ്പീശന്‍ എന്നിവര്‍ വിവാഹത്തിനെത്തിയിരുന്നു

 റോമിയോ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഭാവനയും നിര്‍മ്മാതാവായ നവീനും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് സൌഹൃദം പ്രണയമാവുകയായിരുന്നു.