19 January Saturday

സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Saturday Dec 15, 2018

കൊച്ചി > ദളിത് വിരുദ്ധ പരമാര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ  സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കാസര്‍കോഡ് സ്വദേശി ബാലകൃഷ്ണനായിരുന്നു പരാതി നല്‍കിയത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിര്‍ദേശം.തുടര്‍ന്നായിരുന്നു അറസ്റ്റ്. കാസര്‍ഗോഡ് ഡിവൈഎസ്പിയാണ് അറസ്റ്റ് ചെയ്തത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top