16 July Monday

കോഴിക്കോട് വനപാലകര്‍ക്ക് നേരെ നായാട്ടുകാരുടെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

കൂരാച്ചുണ്ട് > കോഴിക്കോട് കക്കയത്ത് നായാട്ടുകാരുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരിക്കേറ്റു. ഫോറസ്‌റ്റര്‍ പ്രമോദ് കുമാര്‍, ഗാര്‍ഡ് ബാലകൃഷ്‌ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷനുസമീപം ഇന്നു പുലര്‍ച്ചെയായിരുന്നു ആക്രമണം. വേട്ടയാടിയ മൃഗത്തിന്റെ ഇറച്ചിയുമായി രണ്ടുപേര്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്‌ത്തിയ ശേഷം കാറും മൂന്ന് ചാക്ക് ഇറച്ചിയും ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ വനപാലകരെ കൂരാച്ചുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നായാട്ടുകാര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

 
 

പ്രധാന വാർത്തകൾ
Top