Top
19
Saturday, August 2017
About UsE-Paper

അറിവരങ്ങ് ജില്ലാതലം ഇന്ന്

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

കണ്ണൂര്‍ > ജനകീയ കലകളും വിജ്ഞാനവും സമന്വയിക്കുന്ന  ദേശാഭിമാനി അറിവരങ്ങിന്റെ ജില്ലാതല മത്സരങ്ങള്‍ ഞായറാഴ്ച. താലൂക്ക്- കോര്‍പറേഷന്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ അറുന്നൂറില്‍പരം പ്രതിഭകളാണ് ഓരോ ജില്ലയിലും മല്‍സരിക്കുക. ദേശാഭിമാനിയുടെ പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അഞ്ചു വയസ്സുകാരെ മുതല്‍ വയോജനങ്ങളെ വരെ അണിനിരത്തിയുള്ള മത്സരം. രാവിലെ ഒമ്പതിന് മത്സരത്തിന് തുടക്കമാവും. ഉദ്ഘാടനസമ്മേളനത്തിലും വൈകിട്ട് സമാപനച്ചടങ്ങിലും കലാ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ജനകീയോത്സവമായി മൂന്ന് ഘട്ടം പിന്നിട്ടശേഷമാണ് ജില്ലാ മത്സരങ്ങള്‍ നടക്കുന്നത്. വാര്‍ഡ്, പഞ്ചായത്ത്, താലൂക്ക് മത്സരങ്ങളില്‍ പതിനായിരങ്ങളാണ് പങ്കാളികളായത്. കാസര്‍കോട് ജില്ലാമത്സരം പാലക്കുന്നില്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാമത്സരം എറണാകുളം സൌത്തിലെ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രധാനവേദിയില്‍ രാവിലെ 9.30ന്  പ്രൊഫ. എം കെ സാനു ഉദ്ഘാടനംചെയ്യും.

വ്യക്തിഗത ഇനത്തില്‍ കവിതാലാപനം, ക്വിസ് എന്നിവയിലും ഗ്രൂപ്പിനങ്ങളില്‍ നാടന്‍പാട്ട്, സംഘഗാനം എന്നിവയിലുമാണ് മത്സരം. കുറഞ്ഞത് നാലുപേര്‍. ജില്ലയില്‍ ഒന്നാംസ്ഥാനം നേടുന്നവരെ പങ്കെടുപ്പിച്ചുള്ള സംസ്ഥാന മെഗാഫൈനല്‍ ഈമാസം 27ന് കണ്ണൂരിലാണ്.

Related News

കൂടുതൽ വാർത്തകൾ »