21 November Wednesday

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

കോട്ടയം > ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന പരാജയപ്പെട്ടതില്‍ മനംനൊന്ത് വീട് വീട് വിട്ടിറങ്ങിയ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി. മരിച്ചത് ഡിനു തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തില്‍ ക്രോയേഷ്യയോട് അര്‍ജന്റീന തോറ്റതിനെ തുടര്‍ന്നാണ് അര്‍ജന്റീന ആരാധകനായ അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന്‍ ഡിനു(30)വിനെ കാണാതായത്.

അര്‍ജന്റീന പരാജയപ്പെട്ട വിഷമത്തില്‍ വീട്ടില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനുവിനെ കാണാതെയാകുകയായിരുന്നു. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 'എനിക്ക് ഈ ലോകത്ത് കാണാന്‍ ഒന്നും ബാക്കിയില്ല. മരണത്തിന്റെ ആഴങ്ങളിലേക്കു പോവുകയാണ്. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല' എന്നു വെള്ളക്കടലാസില്‍ കുറിപ്പെഴുതിയശേഷമാണു ഡിനു പോയത്. മീനച്ചിലാറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top