14 November Wednesday

എറണാകുളം‐അങ്കമാലി അതിരൂപതയിൽ പൊളിച്ചെഴുത്ത‌്

സ്വന്തം ലേഖകൻUpdated: Sunday Jun 24, 2018

എറണാകുളം > എറണാകുളം‐അങ്കമാലി അതിരൂപതയിൽ പൊളിച്ചെഴുത്ത‌്. അതിരൂപതയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി  ചുമതലയേറ്റ ബിഷപ് മാർ ജേക്കബ് മനത്തോടത്താണ‌് ഭരണനിർവഹണത്തിൽ തന്നെ സഹായിക്കാൻ പുതിയ സംഘത്തെ നിയമിച്ചത‌്. അതിരൂപതയുടെ പുതിയ പ്രോ പ്രോട്ടോ സിഞ്ചല്ലൂസായി റവ. ഡോ. വർഗീസ് പൊട്ടയ്ക്കലിനെ നിയമിച്ചു. പ്രോ ഫിനാൻസ് ഓഫീസറായി ഫാ. സെബാസ്റ്റ്യൻ മാണിക്കത്താനെയും, പ്രോ ചാൻസലറായി ഡോ. ജോസ് പൊള്ളയിലിനെയും, പ്രോ വൈസ് ചാൻസലറായി ഡോ. ബിജു പെരുമായനെയും നിയമിച്ചിട്ടുണ്ട്.

പുതിയ അതിരൂപതാ കച്ചേരിയെ നിയമിക്കപ്പെടുംവരെയാണിതെന്ന‌് എല്ലാ വികാരിമാർക്കും അഡ‌്മിനിസ‌്ട്രേറ്റർ അയച്ച സർക്കുലറിൽ പറയുന്നു.  തിങ്കളാഴ‌്ച താൻ വത്തിക്കാനിലേക്ക് പോകും. അവിടെ അതിരൂപതയിലെ കാര്യങ്ങൾ സഭാ അധികാരികളുമായി ചർച്ചനടത്തുമെന്നും മാർഗനിർദേശങ്ങൾ സ്വീകരിക്കുമെന്നും  മാർ ജേക്കബ് മനത്തോടത്ത് സർക്കുലറിൽ വ്യക്തമാക്കി.

ഞായറാഴ‌്ച എറണാകുളം‐അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങളിൽ കുർബാനമധ്യേ വായിക്കണമെന്നും മാർ ജേക്കബ് മനത്തോടത്ത് നിർദേശിച്ചിട്ടുണ്ട‌്. പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അനാവശ്യ ചർച്ചകളും സംസാരങ്ങളും  ഉണ്ടാകരുതെന്നും  സർക്കുലറിലുണ്ട‌്. മാർപാപ്പയുടെ പുതിയ തീരുമാനം അനുസരിച്ച് നിലവിലുള്ള തസ്തികകളിൽ ശുശ്രൂഷചെയ്യുന്നവർക്കു പകരം പുതിയവർ നിയമിക്കപ്പെടണം. അതുവരെയാണ‌് താൽക്കാലിക മാറ്റങ്ങളെന്ന്‌ മാർ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top