17 November Saturday

‘‘അഭിമന്യുവിന് മുൻപ്‌ ഈ പട്ടികയിൽ എഴുതിച്ചേർക്കേണ്ട പേരായി ഞാനും മാറുമായിരുന്നു’’‐ മുൻ എസ്‌എഫ്‌ഐ നേതാക്കൾ അൻസാരിയും ജെറിനും അനുഭവം വിവരിക്കുന്നു Video

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

തിരുവനന്തപുരം > എറണാകുളം മഹാരാജാസ്‌ കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തെ തുടർന്ന്‌ ക്യാമ്പസ്‌ ഫ്രണ്ടിന്റെയും എസ്‌ഡിപിഐയുടെയും ഭീകരരാഷ്‌ട്രീയം ചർച്ചയാകുമ്പോൾ തങ്ങൾക്കുനേരേയുണ്ടായ ആക്രമണത്തിന്റെ ഭീകരത പങ്കുവച്ച്‌ തിരുവനന്തപുരത്തെ മുൻ എസ്‌എഫ്‌ഐ നേതാക്കളായ എ എം അൻസാരിയും ജെറിനും. കൈരളി പീപ്പിൾ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ്‌ ഇരുവരുടെയും പ്രതികരണം.

ആഗസ്തിലാണ്‌ കേരള സർവകലാശാല സ്റ്റുഡൻസ്‌ സെന്ററിലേക്ക്‌ മാരകായുധങ്ങളുമായെത്തിയ പോപ്പുലർ ഫ്രണ്ട്‌ ക്രിമിനൽ സംഘം അന്ന്‌ എസ‌്എഫ‌്ഐ ‌ജില്ലാ സെക്രട്ടറിയായിരുന്ന എ എം അൻസാരിയെയും ജില്ലാ കമ്മിറ്റി അംഗമായിരുന്ന ജെറിനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്‌. ഗുരുതരമായി പരിക്കേറ്റ ഇരുവരും ദീർഘകാലം ചികിത്സയിൽ കഴിഞ്ഞു. സംഭവമറിഞ്ഞതിന്റെ ഷോക്കിൽ ഹൃദയാഘാതമുണ്ടായ ജെറിന്റെ അച്ഛൻ മരിച്ചു.

ആ അക്രമം തനിക്ക്‌ നഷ്‌ടപ്പെടുത്തിയത്‌ തന്റെ കുടുംബത്തെയാണെന്ന്‌ വികാരാധീനനായി ജെറിൻ പറയുന്നു. തങ്ങളുടെ വർഗീയ‐തീവ്രവാദ രാഷ്‌ട്രീയത്തിന്‌ മറയിടാൻ ദളിത്‌‐മുസ്ലിം സ്വത്വ പ്രശ്‌നങ്ങളെ മുഖംമൂടിയാക്കുന്ന എസ്‌ഡിപിഐ കാപട്യത്തെയും ജെറിൻ പൊളിച്ചുകാട്ടുന്നു. ഇടതുപക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്നു എന്ന കാരണത്താൽ  അൻസാരിയെയും ദളിതനായ തന്നെയും ആക്രമിക്കാൻ അവർക്ക്‌ മടിയുണ്ടായില്ലെന്നും ജെറിൻ പറയുന്നു.

ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്നതാണ്‌ ഇവരുടെ ശൈലിയെന്ന്‌ എ എം അൻസാരി പറഞ്ഞു. ഒരു പരിചയവും ഇല്ലാത്ത, മറ്റേതോ പ്രദേശങ്ങളിൽ നിന്ന്‌ വന്നവരാണ്‌ തന്നെ ആക്രമിച്ചത്‌. തികച്ചും ആസൂത്രിതമായിരുന്നു ആക്രമണമെന്നും അൻസാരി പറഞ്ഞു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top