21 September Friday

പ്രധാനമന്ത്രിയുടെ മൗനം ഭയാനകം : ആനിരാജ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


തിരുവനന്തപുരം

രാജ്യത്ത് വ്യാപകമായി സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ മൗനം ഭയാനകമാണെന്ന് എൻഎഫ്‌ഐഡബ്‌ള്യു ദേശീയ ജനറൽ സെക്രട്ടറി ആനി രാജ. കേരള മഹിളാ സംഘം സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്തെ പ്രധാനമന്ത്രിയുടെ മൗനം കുറ്റവാളികൾക്ക് കൂടുതൽ പ്രചോദനം നൽകുകയാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞാണ് ബിജെപി സർക്കാർ അധികാരത്തിലേറിയത്. എന്നാൽ, രാജ്യത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്നും അവർ പറഞ്ഞു.
 
കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദൻ അധ്യക്ഷയായി.

പ്രധാന വാർത്തകൾ
Top