Top
20
Monday, November 2017
About UsE-Paper

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനടക്കം മൂന്നുപേര്‍ പിടിയില്‍

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > നെന്മേനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ആനന്ദന്റെ  കൊലപാതകത്തില്‍, നാല് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനടക്കം മൂന്നുപേര്‍ പൊലീസ് പിടിയില്‍.  ജിതേഷ്, കാര്‍ത്തിക്ക് ഫാസിലിന്റെ സഹോദരന്‍ ഫായിസ് എന്നിവരാണ് പിടിയിലായത്‌. ഫാസിലിന്റെ കൊലപാതകത്തില്‍ ഫായിസിന് പ്രതികാരമുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ചയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെടുകയുണ്ടായത്‌.

ഞായറാഴ്ച പകല്‍ പന്ത്രണ്ടോടെ കാറിലെത്തിയ സംഘം ആനന്ദ് സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.