21 November Wednesday

വിശദീകരണം ചോദിക്കാത്തത്‌ അവർ പാർടി അംഗങ്ങളല്ലാത്തതിനാൽ : കോടിയേരി

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

തൃശൂർ> താരസംഘടനയിലെ ജനപ്രതിനിധികൾ സിപിഐ എം അംഗങ്ങളല്ലെന്നും അതിനാൽ അവരോട്‌ പാർടി വിശദീകരണം തേടേണ്ട കാര്യമില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ദിലീപിനെ താരസംഘടനയിലെക്ക്‌ തിരിച്ചെടുത്ത നടപടി ശരിയല്ല. എന്നാൽ അതിന്റെ പേരിൽ  അമ്മ പ്രസിഡന്റ്‌ മോഹൻലാലിനെ വളഞ്ഞിട്ട്‌ ആക്രമിക്കുന്നത്‌ അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top