24 September Monday

അക്ഷരമുറ്റംക്വിസ് സമ്മാനദാനം മാർച്ച് 3 ന്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 6, 2018



തൃശൂർ > ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സംസ്ഥാന ജേതാക്കൾക്കുള്ള സമ്മാനദാനം മാർച്ച് മൂന്നിന്. വൈകിട്ട് അഞ്ചിന് തൃശൂർ തേക്കിൻകാട് മൈതാനിയിലൊരുക്കുന്ന സാംസ്‌കാരിക സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർ മോഹൻലാൽ എന്നിവരാണ് സമ്മാനം നൽകുക. തൃശൂർ കിലയിൽ നടന്ന അക്ഷരമുറ്റം ക്വിസ് മെഗാഫൈനലിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവർ സമ്മാനം ഏറ്റുവാങ്ങും. ഒരുലക്ഷം രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും ഉത്തരേന്ത്യൻ പഠനയാത്രയുമാണ് ഒന്നാംസമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് അരലക്ഷം രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.
എൽപി വിഭാഗത്തിൽ എസ് ആർ ദേവനന്ദ, എ എസ് ആത്രേയൻ (തിരുവനന്തപുരം), പി മുഹമ്മദ് രായൻ, കെ അഭയ്കൃഷ്ണൻ (പാലക്കാട്) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകൾ. യുപി വിഭാഗത്തിൽ പി എച്ച് അരവിന്ദൻ, എസ് ജ്വാല (പാലക്കാട്), വി ജി ശ്രീലക്ഷ്മി, എസ് വി നിരഞ്ജൻ (കൊല്ലം), സെക്കൻഡറിയിൽ ഗീതുപ്രകാശ്, കൃഷ്ണസാരംഗ് (കണ്ണൂർ), കെ കെ റാഹില, നീരജ് പി രാജ് (വയനാട്)  ഹയർ സെക്കൻഡറിയിൽ ഗോപികാരാജ്, വി ആർ അനന്ദു (കൊല്ലം), എം എസ് അർജുൻ, പി അവനിജ (കാസർകോട്) എന്നിവരുമാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. 

വിവേകാനന്ദ ടൂർസ് ആൻഡ് ട്രാവൽസാണ് ഉത്തരേന്ത്യൻ യാത്ര സ്‌പോൺസർ ചെയ്യുന്നത്. ഒഡീസിയ ഗ്രൂപ്പാണ് അക്ഷരമുറ്റം ക്വിസ്‌ഫെസ്റ്റിവലിന്റെ ടൈറ്റിൽ സ്‌പോൺസർ. ഐസിഎൽ ഫിൻകോർപ്, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ എന്നിവരാണ് മറ്റു സ്‌പോൺസർമാർ.
 

പ്രധാന വാർത്തകൾ
Top