15 November Thursday

എയ‌്ഡ‌്സ‌് നിയന്ത്രണമേഖലയിലെ ജീവനക്കാർക്ക‌് മിനിമം വേതനം അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018


തിരുവനന്തപുരം

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എയ‌്ഡ‌്സ‌് നിയന്ത്രണ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക‌് യോഗ്യതയ‌്ക്ക‌് അനുസരിച്ച‌ മിനിമം വേതനം നൽകണമെന്ന‌് എയ‌്ഡ‌്സ‌് കൺട്രോൾ എംപ്ലോയീസ‌് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഹസ്സൻ മരയ‌്ക്കാർ ഹാളിൽ നടന്ന സംസ്ഥാന സമ്മേളനം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു.

യൂണിയൻ പ്രസിഡന്റ‌് എം സുരേന്ദ്രൻ അധ്യക്ഷനായി. കെ എം മനോജ‌് സ്വാഗതവും  ലിജോ വർഗീസ‌് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം സുരേന്ദ്രൻ (പ്രസിഡന്റ‌്),  കെ എം മനോജ‌്, എം വിജില (വൈസ‌് പ്രസിഡന്റുമാർ), അഡ്വ. റെജി തോമസ‌് (സെക്രട്ടറി), ആർ ജിജോമോൻ, കെ എസ‌് നിഷ (ജോയിന്റ‌് സെക്രട്ടറിമാർ), അഹർനാഥ‌് മാത്തൂർ (ട്രഷറർ)

പ്രധാന വാർത്തകൾ
Top