Top
23
Thursday, November 2017
About UsE-Paper

ജാമ്യ ഹര്‍ജിയുമായി ദിലീപ് വീണ്ടും; നാദിര്‍ഷയുടെ ഹര്‍ജിയില്‍ ഇന്ന് വിധി

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

കൊച്ചി>നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഡാലോചന കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.നേരത്തെ രണ്ടു തവണ നല്‍കിയ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. ഈ ആഴ്ച തന്നെ ജാമ്യഹര്‍ജി നല്‍കുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞു.

അതേ സമയം കേസില്‍ പൊലീസ് അനാവശ്യമായി ഭീഷണിപെടുത്തുന്നതായി കാണിച്ച് സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ നിലപാട് കോടതിയെ അറിയിക്കും.

പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ ഹൈക്കോടതിയില്‍  മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഈ കേസില്‍ മണിക്കൂറുകളോളം താന്‍ ചോദ്യം ചെയ്യലിന് വിധേയനായതാണ്. തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്ന് തന്നെ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.നാദിര്‍ഷ പറഞ്ഞു .

 മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് കോടതി ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ പ്രോസിക്യൂഷനോട് നിലപാടറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും.

നാദിര്‍ഷയെ നേരത്തെ ചോദ്യം ചെയ്യവെ നല്‍കിയ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.  ദിലീപിന്റെ അറസ്റ്റിന് ശേഷം നാദിര്‍ഷയുടെ നീക്കങ്ങള്‍ സംശയാസ്പദമാണെന്നും നീരീക്ഷണത്തിലായിരുന്നുവെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.  നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷ തനിക്ക് 25000 രൂപ  നല്‍കിയിരുന്നുവെന്ന് പള്‍സര്‍ സുനി പോലീസിന് കഴിഞ്ഞദിവസം മൊഴി നല്‍കിയിട്ടുണ്ട്. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചായിരുന്നു പണം കൈമാറിയതെന്നും മൊഴിയുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
 

Related News

കൂടുതൽ വാർത്തകൾ »