17 November Saturday

അഭിമന്യുവിന്‌ തൊഴിലാളികളുടെ ഹൃദയാദരം

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

സിഐടിയു എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘അഭിമന്യു സ‌്മൃതിസദസ്സ‌് കവി ബാലചന്ദ്രൻ ചുള്ളിക്കാട‌് ഉദ‌്ഘാടനംചെയ്യുന്നു



കൊച്ചി
വർഗീയതയ‌്ക്കെതിരെ നിലപാടെടുത്തതിന‌് മതതീവ്രവാദികൾ കൊലചെയ‌്ത അഭിമന്യുവിന‌് തൊഴിലാളിവർഗത്തിന്റെ ആദരാഞ‌്ജലി. തൊഴിലാളിവർഗത്തിന്റെ യോജിച്ച പോരാട്ടത്തിലൂടെയേ വർഗീയതയെ പടിക്കുപുറത്താക്കാനാകൂ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച‌് സിഐടിയു എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘അഭിമന്യു സ‌്മൃതിസദസ്സ‌് വർഗഐക്യത്തിന്റെ സാക്ഷ്യപത്രംകൂടിയായി.

മഹാരാജാസ‌് കോളേജിനു സമീപം സംഘടിപ്പിച്ച സദസ്സ‌് കവി ബാലചന്ദ്രൻ ചുള്ളിക്കാട‌് ഉദ‌്ഘാടനം ചെയ‌്തു.  സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌് അധ്യക്ഷനായി.

കവി കുരീപ്പുഴ ശ്രീകുമാർ, കേളുവേട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, അഭിമന്യുവിന്റെ അധ്യാപിക പ്രൊഫ. ഷഹ‌്നാ ബീവി, സിഐടിയു സംസ്ഥാന വൈസ‌് പ്രസിഡന്റ‌്  കൂട്ടായി ബഷീർ, കവി എസ‌് രമേശൻ, മുതിർന്ന സിപിഐ എം നേതാവ‌്  എം എം ലോറൻസ‌്, ജോൺഫെർണാണ്ടസ‌് എംഎൽഎ, മഹാരാജാസ‌് ഓൾഡ‌് സ‌്റ്റുഡന്റ‌്സ‌് അസോസിയേഷൻ പ്രതിനിധി എൻ കെ വാസുദേവൻ, എസ‌്എഫ‌്ഐ മഹാരാജാസ‌് കോളേജ‌് യൂണിറ്റ‌് ജോയിന്റ‌് സെക്രട്ടറി യദു കൃഷ‌്ണൻ എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ സ്വാഗതവും ജില്ലാ ജോയിന്റ‌് സെക്രട്ടറി കെ വി മനോജ‌് നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top