21 September Friday

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എച്ച്‌ നാസറിനെ കസ്റ്റഡിയിലെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018

തിരുവനന്തപുരം > എസ്എഫ്‌ഐ നേതാവും മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍  പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന  വൈസ് പ്രസിഡന്റ് കെ എച്ച്‌ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നും  വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു

അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം നാസറിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ പൊലീസ് കണ്ടെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലും കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top