20 September Thursday

അക്രമം മതത്തെ കളങ്കപ്പെടുത്തുന്നു: കാന്തപുരം അബുബക്കർ മുസിലിയാർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

കോഴിക്കോട്
ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രവർത്തനങ്ങൾക്കിറങ്ങുന്നവർ സമുദായത്തെ പ്രതിരോധത്തിലാക്കുകയും മതത്തിന്റെ പവിത്രമായ സമാധാന സന്ദേശങ്ങളെ കളങ്കപ്പെടുത്തുകയുമാണ‌്. കോളേജുകളിലെ അക്രമങ്ങളും കൊലപാതകങ്ങളും സമൂഹത്തിനും രാജ്യത്തിനും അപമാനമാണ‌്. തീവ്രവാദത്തിനും കൊലപാതകമടക്കമുള്ള അതിക്രമങ്ങൾക്കുമെതിരെ സ്വീകരിക്കുന്ന നടപടികൾക്ക് ശക്തമായ പിന്തുണയും സഹായവും ജനങ്ങളിൽ നിന്നുണ്ടാവണം.അന്ധകാരവും വിദ്വേഷവും ഇല്ലാതാക്കുന്ന വിജ്ഞാനങ്ങളുടെ ഉറവിടമായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരിക്കലും കലാപ കലുഷിതമാവരുത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top